Tuesday, January 29, 2008

ഗോപിയായി!

ഭരത് ഗോപി നിര്യാതനായി (മാതൃഭൂമി-29/10/08)

മലയാള സിനിമയുടെ കാര്യം ഗോപി! (വാദ്യവിസ്മയം കലാമണ്ഡലം കൃഷ്ണന്‍കുട്ടിപ്പൊതുവാളിന്റെ *വാക്കുകളോടു് കടപ്പാടു്)


*മഹാനായ കഥകളി നടന്‍ കലാമണ്ഡലം കൃഷ്ണന്‍നായര്‍ വിടവാങ്ങിയപ്പോള്‍ കൃഷ്ണന്‍കുട്ടിപ്പൊതുവാളിന്റെ പ്രതികരണം ഇതായിരുന്നു:'പച്ച ഗോപിയായി'.പച്ചവേഷത്തിനു് ഇനി ആരുണ്ടു് എന്ന ആശങ്കയും അതിനു് '(കലാമണ്ഡലം) ഗോപിയുണ്ടു്' എന്ന മറുപടിയും ചേര്‍ത്തു് ശ്ലേഷത്തില്‍ അവതരിപ്പിക്കുകയായിരുന്നു ആ മഹാപ്രതിഭ.

Tuesday, January 22, 2008

പനി മാറാനുള്ളതു്

ബംഗാളില്‍ വീണ്ടും പക്ഷിപ്പനി കണ്ടെത്തി (മാധ്യമം-22/01/08)

സാരമില്ല.സോഷ്യലിസം പൂര്‍ണ്ണമായി വിട്ടുമാറുന്നതിനുള്ള പനിയായിരിക്കും!

Thursday, January 17, 2008

ഇടപാടുകാര്‍ ബുദ്ധിമുട്ടരുതു്

ബാങ്ക് ജീവനക്കാര്‍ മൂന്നു ദിവസം പണിമുടക്കും (കേരളകൌമുദി-17/01/08)

'ഇടപാടുകാരുടെ ബുദ്ധിമുട്ടു് ഒഴിവാക്കാന്‍ ഈ ദിവസങ്ങളില്‍ നവതലമുറ ബാങ്കുകള്‍ കൂടുതല്‍ സേവനങ്ങള്‍ നല്‍കുന്നതാണു്.'

Tuesday, January 15, 2008

'ദ്ദെവിട്യാ?

കാലം മാറിയത് മനസ്സിലാക്കണം : വെളിയം ഭാര്‍ഗവന്‍ (our-kerala 15/01/08)

'ഇതേതാ സ്ഥലം?നേരം വെളിച്ചായ്യ്യോ ആവോ. അല്ലെനീപ്പൊ കണ്ണുകാണാണ്ടായതാണോ?'

ഫലം പുറത്തുവന്നുതുടങ്ങി

കാക്കനാടനും ഗോവിന്ദപിള്ളയ്ക്കും വിശിഷ്‌ടാംഗത്വം (യാഹൂ-/15/01/08)

നാലുകെട്ടാഘോഷങ്ങളുടെ ഫലം പുറത്തുവന്നുതുടങ്ങിയെന്നു തോന്നുന്നു.

Monday, January 14, 2008

രത്നഖനനം തുടരുന്നു

ഭാരതരത്നം ലേലം വിളി (സുധീര്‍നാഥിന്റെ കാര്‍ട്ടൂണ്‍-13/01/08)

ഒരു ഇടവേളയ്ക്കുശേഷം ഇന്‍ഡ്യയില്‍ വന്‍തോതില്‍ രത്നശേഖരം കണ്ടെത്തിയിരിക്കുന്നു.

Friday, January 11, 2008

റോഡെവിടെ?

ടാറ്റയുടെ സ്വപ്നം കാറായി മാറി; വില ഒരു ലക്ഷം (മാതൃഭൂമി-11/01/08)

കേരളത്തിലേയ്ക്ക് വരുമ്പോള്‍ ആക്സസറിയായി ഓടിക്കാന്‍ റോഡും കൂടി കിട്ടിയാല്‍ നന്നായിരുന്നു!

Sunday, January 06, 2008

മുതലാളിത്തം നല്ല രസഗുള

വ്യവസായം വരാന്‍ മുതലാളിത്തം വേണം-ബസു (മാതൃഭൂമി-06/01/08)

അതേ സഖാവേ, പാര്‍ട്ടി പിടിക്കാനും ഭരണം സ്ഥിരമാക്കാനും മാത്രമേ സോഷ്യലിസം കൊള്ളൂ.അതു കഴിഞ്ഞു് സുഖിക്കാന്‍ മുതലാളിത്തം തന്നെ നല്ലതു്.

Friday, January 04, 2008

മന്ത്രി സാമ്പത്തികവിദഗ്ദ്ധനായതുകൊണ്ട് രക്ഷപ്പെട്ടു

ഭൂട്ടാന്‍ ഡാറ്റ, സിക്കിം സൂപ്പര്‍ മോഡല്‍ പേപ്പര്‍ ലോട്ടറികളിറക്കാന്‍ സംസ്ഥാന ലോട്ടറിയുടെ പുറപ്പാട് (മംഗളം-01/01/08)

കണ്ടില്ലേ സാമ്പത്തികവിദഗ്ദ്ധനായ മന്ത്രിയുടെ ബുദ്ധി! ഇങ്ങനെയാണു് നമ്മുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നത്. (ഹ ആ വാറ്റ് ലോട്ടറി എന്നാ വിജയമായിരുന്നന്നേ...)

Thursday, January 03, 2008

'പാര'ഫാമിലിയ

അച്ഛന്‍ പാരവയ്ക്കുമെന്ന് കരുതിയില്ല: മുരളീധരന്‍ (മംഗളം-03/01/08)

അച്ഛന്‍ വമ്പന്‍ പാര
മകന്‍ അത്ര പോരാ
കുടുംബത്തില്‍ ഇന്നു പോരാ
കാണുന്നവര്‍ക്കിതു ബോറാ

Wednesday, January 02, 2008

'വെള്ള'ക്കേരളം

കേരളം പത്ത് ദിനം കുടിച്ചത് 165 കോടിയുടെ മദ്യം (മാധ്യമം-02/01/08)

പി.രാമന്‍ ഒരിക്കല്‍ വെള്ളത്തില്‍നിന്നു് പൊക്കിയെടുത്തതല്ലേ കേരളം.അതുകൊണ്ടാണീ 'ഹൈഡ്രഫീലിയ'

Tuesday, January 01, 2008

കരു ഇഫക്ട് - 2008

സോണിയ ഗാന്ധി ആസ്പത്രിയില്‍: വാര്‍ത്ത (യാഹൂ-01/01/2008)

ലീഡര്‍ കരു തിരിച്ചെത്തി പിറ്റെദിവസം മുതല്‍ ഫലം കണ്ടുതുടങ്ങി!