Thursday, December 27, 2007

ഉറങ്ങിപ്പോകല്ലേ...

ഭൂസ്വാമിമാര്‍ വളരുന്നു;പാര്‍ട്ടിക്കാര്‍ ഉറങ്ങിപ്പോയോ-വി.എസ് (മാതൃഭൂമി-27/12/07)

അതു് ഉറക്കഛായയുള്ള ഒരു സഖാവിനേയും സില്‍ബന്ധികളേയും ഉന്നം വച്ചു് അലക്കിയതല്ലേ എന്നു് സംശയം.

Wednesday, December 26, 2007

പഴയ മാന്ത്രികന്‍!

മോഹന്‍ലാല്‍ അമ്പതുകാരനായ മാന്ത്രികനാകുന്നു (ദാറ്റ്സ് മലയാളം-26/12/07)

അഭിനയത്തിന്റെ മാന്ത്രികശേഷി കൈമോശം വന്ന ലാലിനു് ഇനി മാന്ത്രികനായി അഭിനയിക്കുകയേ നിവൃത്തിയുള്ളൂ.

Tuesday, December 18, 2007

പുത്തന്‍ പണക്കാര്‍ക്കും സ്വാഗതം

പുത്തന്‍ പണക്കാരെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ എന്താണു തെറ്റെന്നു പിണറായി വിജയന്‍.(മംഗളം-18/12/07)

തിര്‍ച്ചയായും തെറ്റില്ല! പുത്തന്‍ പണക്കാരായതുകൊണ്ടുമാത്രം മര്‍ദ്ദിതരും ചൂഷിതരും ദരിദ്രരും അവശരും ആയവരെ തെല്ലും അകറ്റിനിര്‍ത്തേണ്ടതില്ല.

Monday, December 17, 2007

മൊത്തമായി വാടകയ്ക്ക്

ആര്‍.എസ്.പി. നേതാവ് നാക്ക് വാടകയ്ക്ക് കൊടുക്കരുത് - പിണറായി (മാതൃഭൂമി-17/12/07)

വാടകയ്ക്ക് കൊടുക്കുകയാണെങ്കില്‍ നാക്ക് മാത്രമായി കൊടുക്കരുത്, പാര്‍ട്ടി മൊത്തമായി ആവാം എന്നായിരിക്കും സഖാവ് ഉദ്ദേശിച്ചത്.

Wednesday, December 12, 2007

ഇനി ശ്വസിക്കാം ഈസിയായി!

സൂപ്പര്‍താരം മോഹന്‍ലാലിന്റെ ഉടമസ്ഥതയിലുളള മോഹന്‍ലാല്‍ ടേസ്റ്റ് ബഡ്സ് എന്ന കറിമസാല ബ്രാന്റ് ഈസ്റ്റേണ്‍ ഗ്രൂപ്പ് ഏറ്റെടുത്തു.(കല്ലമ്പലം ബ്ലോഗില്‍)

ലാലിന് ഇനി ശ്വസിക്കാം, ഈസിയായി!

Saturday, December 01, 2007

സിന്‍ഡിക്കേറ്റ്

സിന്‍ഡിക്കേറ്റ് ബാങ്കിന്റെ പ്രവാസി സെല്‍ കൊച്ചിയില്‍ (ബി-ലോകം ബ്ലോഗ്)

"ഈ സിന്‍ഡിക്കേറ്റുകാര്‍ക്ക് ബാങ്കും ഉണ്ടോ?
ഇതുകൊണ്ടൊന്നും പാര്‍ട്ടിക്ക് ഒരു ചുക്കും സംഭവിക്കില്ല.ഇതൊരു സാധാരണ പാര്‍ട്ടിയല്ല."

തെരഞ്ഞുടുപ്പ്!

തെരഞ്ഞെടുപ്പ് 8ന് തന്നെ: മുഷാറഫ് (യാഹൂ-01/12/07)

എന്തായാലും വിജയിയെ ഇപ്പോള്‍ പ്രഖ്യാപിക്കേണ്ട;തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടു മതി.