Thursday, December 27, 2007

ഉറങ്ങിപ്പോകല്ലേ...

ഭൂസ്വാമിമാര്‍ വളരുന്നു;പാര്‍ട്ടിക്കാര്‍ ഉറങ്ങിപ്പോയോ-വി.എസ് (മാതൃഭൂമി-27/12/07)

അതു് ഉറക്കഛായയുള്ള ഒരു സഖാവിനേയും സില്‍ബന്ധികളേയും ഉന്നം വച്ചു് അലക്കിയതല്ലേ എന്നു് സംശയം.

Wednesday, December 26, 2007

പഴയ മാന്ത്രികന്‍!

മോഹന്‍ലാല്‍ അമ്പതുകാരനായ മാന്ത്രികനാകുന്നു (ദാറ്റ്സ് മലയാളം-26/12/07)

അഭിനയത്തിന്റെ മാന്ത്രികശേഷി കൈമോശം വന്ന ലാലിനു് ഇനി മാന്ത്രികനായി അഭിനയിക്കുകയേ നിവൃത്തിയുള്ളൂ.

Tuesday, December 18, 2007

പുത്തന്‍ പണക്കാര്‍ക്കും സ്വാഗതം

പുത്തന്‍ പണക്കാരെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ എന്താണു തെറ്റെന്നു പിണറായി വിജയന്‍.(മംഗളം-18/12/07)

തിര്‍ച്ചയായും തെറ്റില്ല! പുത്തന്‍ പണക്കാരായതുകൊണ്ടുമാത്രം മര്‍ദ്ദിതരും ചൂഷിതരും ദരിദ്രരും അവശരും ആയവരെ തെല്ലും അകറ്റിനിര്‍ത്തേണ്ടതില്ല.

Monday, December 17, 2007

മൊത്തമായി വാടകയ്ക്ക്

ആര്‍.എസ്.പി. നേതാവ് നാക്ക് വാടകയ്ക്ക് കൊടുക്കരുത് - പിണറായി (മാതൃഭൂമി-17/12/07)

വാടകയ്ക്ക് കൊടുക്കുകയാണെങ്കില്‍ നാക്ക് മാത്രമായി കൊടുക്കരുത്, പാര്‍ട്ടി മൊത്തമായി ആവാം എന്നായിരിക്കും സഖാവ് ഉദ്ദേശിച്ചത്.

Wednesday, December 12, 2007

ഇനി ശ്വസിക്കാം ഈസിയായി!

സൂപ്പര്‍താരം മോഹന്‍ലാലിന്റെ ഉടമസ്ഥതയിലുളള മോഹന്‍ലാല്‍ ടേസ്റ്റ് ബഡ്സ് എന്ന കറിമസാല ബ്രാന്റ് ഈസ്റ്റേണ്‍ ഗ്രൂപ്പ് ഏറ്റെടുത്തു.(കല്ലമ്പലം ബ്ലോഗില്‍)

ലാലിന് ഇനി ശ്വസിക്കാം, ഈസിയായി!

Saturday, December 01, 2007

സിന്‍ഡിക്കേറ്റ്

സിന്‍ഡിക്കേറ്റ് ബാങ്കിന്റെ പ്രവാസി സെല്‍ കൊച്ചിയില്‍ (ബി-ലോകം ബ്ലോഗ്)

"ഈ സിന്‍ഡിക്കേറ്റുകാര്‍ക്ക് ബാങ്കും ഉണ്ടോ?
ഇതുകൊണ്ടൊന്നും പാര്‍ട്ടിക്ക് ഒരു ചുക്കും സംഭവിക്കില്ല.ഇതൊരു സാധാരണ പാര്‍ട്ടിയല്ല."

തെരഞ്ഞുടുപ്പ്!

തെരഞ്ഞെടുപ്പ് 8ന് തന്നെ: മുഷാറഫ് (യാഹൂ-01/12/07)

എന്തായാലും വിജയിയെ ഇപ്പോള്‍ പ്രഖ്യാപിക്കേണ്ട;തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടു മതി.

Friday, November 23, 2007

ഇതല്ലേ സൌഹൃദം!

കെ.ഇ.ആര്‍ ഭേദഗതി: ക്രൈസ്തവ സഭയും എന്‍.എസ്.എസും സംയുക്ത നീക്കത്തിന് (മാധ്യമം-23/11/07)

പാഠം: കായീ സൌഹൃദം മതസൌഹാര്‍ദ്ദത്തിനു വഴിതെളിക്കും.

Tuesday, November 20, 2007

വീണ്ടും വരുന്നു! കരു & ഓയില്‍

പാമോയിലുമായി കപ്പല്‍ വീണ്ടും കൊച്ചിയില്‍.(യാഹൂ-20/11/07)

പാമോയില്‍ വീണ്ടും വരും; കരുണാകരനും.

Monday, November 19, 2007

ഒരു കൈ സഹായം

കരുണാകരന്‍ പുറത്താക്കല്‍ ഭീഷണിയില്‍?(യാഹൂ-19/11/07)

ഉമ്മന്‍ കോണ്‍ഗ്രസ്സിലേയ്ക്കു പോകാന്‍ സഹായമായി
ഒരുന്ത് കൂടി!

Sunday, November 11, 2007

ലോകബാങ്ക് വന്നോട്ടേ... പോന്നോട്ടേ... വന്നോട്ടേ...

ലോകബാങ്ക് പ്രതിനിധികളുമായി ചര്‍ച്ച നടത്താനും സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് അനുകൂല വ്യവസ്ഥകളാണെങ്കില്‍ മന്ത്രിസഭ പരിശോധിച്ച് ഉചിത നടപടി കൈക്കൊള്ളാനുമാണ് തീരുമാനമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ (മാധ്യമം-11/11/07)

എതിര്‍പ്പുകള്‍ വൈക്കം കായലില്‍ തള്ളിയോ?
Then, how come you now welcome ADB, Vaikkom?

Friday, November 09, 2007

ഇടി ജനങ്ങള്‍ക്ക്

സബ്സിഡി നിര്‍ത്തും; എണ്ണവില കൂടും (മംഗളം-09/11/07)

ഇടി തുടരും!


Powered by ScribeFire.

ഇത് വിധേയര്‍ ചെയ്തത്

സാമൂഹ്യ പ്രവര്‍ത്തക മേധക്കു നേരെ ആക്രമണം.(യാഹൂ-09/11/07)

മേധാ, മേധാവികള്‍ക്ക് അടിയറവച്ച വിധേയര്‍ ചെയ്തൊരപരാധമേ


Powered by ScribeFire.

Thursday, November 08, 2007

വ്യവസായങ്ങള്‍ക്ക് പാര്‍ക്കാന്‍

ആലപ്പുഴയില്‍ വ്യവസായ പാര്‍ക്ക്: മന്ത്രി(our-kerala-08/11/07)

ഓടാത്ത വ്യവസായങ്ങളൊക്കെക്കൂടി പാര്‍ക്ക് ചെയ്യാന്‍ സ്ഥലം ഇമ്മിണി വേണ്ടിവരും!

കള്ളം പറയില്ല

കരുണാകരന്‍ കള്ളം പറയില്ല: മുരളി(our-kerala-08/11/07)

അതുകൊണ്ടായിരിക്കും അദ്ദേഹം എന്‍ സി പി വിടുന്നത്

Wednesday, November 07, 2007

ഗ്രൂപ്പ് ഗണിതശാസ്ത്രം

ബാലകൃഷ്ണപിള്ളയും സെക്യുലര്‍ നേതാവ് പി.സി ജോര്‍ജും തമ്മില്‍ നിര്‍ണായക കൂടിക്കാഴ്ച.(മംഗളം-07/11/07)

b + j2 + j3 + m = k - j1
if m = 0 then b = j2 = j3
but m > b, m > j2 and m > j3
if j1 >= m ...
......
...
if
udf = 0 then ldf = 1 and vice versa
......


Tuesday, November 06, 2007

അപ്പോഴും പറഞ്ഞില്ലേ .....

കരുണാകരന്റെ മടക്കം സംസ്ഥാന നേതൃത്വം തടഞ്ഞു.(മാധ്യമം-06/11/07)

ഒരരിശത്തിന് കിണറ്റില്‍ ചാടിയാല്‍ ഏഴരിശംകൊണ്ടും കേറാന്‍ മേലേ.....

Friday, November 02, 2007

പ്രോട്ടോകോള്‍ ലംഘനം

രാഷ്ട്രപതിയുടെ പൗരസ്വീകരണ ചടങ്ങില്‍ സാംസ്കാരിക വകുപ്പ്‌ മന്ത്രി എം.എ ബേബി പ്രേട്ടോക്കോള്‍ ലംഘിച്ചതായി പരാതി.(thatsmalayalam-01/11/07)

വിട്ടുകളായാം. ബേബിയല്ലേ!

Friday, August 31, 2007

ഒരു പീസീ മതി.

പീ സീ ജോര്‍ജ്ജിനെ LDFല്‍ നിന്ന് പുറത്താക്കി (വാര്‍ത്ത)

അസാധാരണ മെയ്‌വഴക്കം കാണിക്കുന്ന ഒരു പീസീ(തോമസ്) ഉള്ളപ്പോള്‍ ഒരു മറ്റൊരു മെരുങ്ങാ പീസീ(ജോര്‍ജ്ജ്) എന്തിന്.

Tuesday, August 07, 2007

സംസാരം ശരിയല്ല

സുധാകരന്റെ സംസാരം ശരിയല്ല: വി.എസ് (മാധ്യമം - 07/08/2007)

ഇതിനുള്ള മറുപടിയെങ്കിലും അദ്ദേഹം ദയവായി കടലാസില്‍ എഴുതി മടക്കി വച്ചാല്‍ മതിയായിരുന്നു!

Thursday, June 07, 2007

ടെലിവിഷന്‍ അവാര്‍ഡുകള്‍

ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.(ദീപിക-07/06/2007)പരമ്പരകള്‍ കണ്ടവരുടെ സഹനശക്തിക്ക് എന്തെങ്കിലും അവാര്‍ഡ് തരാവ്വ്വോ?

Monday, June 04, 2007

വൈരുദ്ധ്യം

ജനോപകാരപ്രദമായ സര്‍ക്കാര്‍ ഓഫീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ബാനര്‍ജി ക്ളബ്ബിലേയ്ക്ക് മാറ്റുമെന്ന്.(ദീപിക-04/06/07)'ജനോപകാരപ്രദമായ സര്‍ക്കാര്‍ ഓഫീസുകള്‍'!?

ഇതിനാണ് വൈരുദ്ധ്യം അഥവാ ഇംഗ്ലിഷില്‍ oxymoron എന്നു പറയുന്നത്.

Sunday, June 03, 2007

പൊളിച്ചത് തെറ്റന്ന് സിപിഐ

മൂന്നാറിലെ സി പി ഐ ഓഫീസ് പൊളിച്ചു നീക്കിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പന്ന്യന്‍.(യാഹൂ)മിശയില്ലാത്ത ആള്‍ക്ക് എതിരെ മുടിയില്ലാത്ത ആള്‍ !!!

Friday, June 01, 2007

ബൌളര്‍മാര്‍ക്ക് ഒരു സദ്‌വാര്‍ത്ത

ഗില്‍ക്രിസ്റ്റ് ഏകദിനത്തില്‍ നിന്ന് വിരമിക്കുന്നു.(ദീപിക)അഖിലലോക ബൌളര്‍മാരേ ആഹ്ലാദിപ്പിന്‍...


Wednesday, May 30, 2007

കാണാച്ചരടുകള്‍

സമൂഹത്തിലെ പല ഉന്നതരും വനഭൂമി കൈയ്യേറിയതായി ആരോപണം.(വാര്‍ത്ത)കാടും കാണാച്ചരടുകളും!


Friday, May 25, 2007

തേരിനായ് പോര്?

അച്യുതനും വിജയനും തമ്മില്‍ തേരു തെളിക്കാന്‍ പോര് - വാര്‍ത്തധര്‍മ്മാ‍ധര്‍മ്മങ്ങള്‍ രഥത്തെയും നെടുകെ പകുക്കുമോ?

Wednesday, May 23, 2007

ഉദയസൂര്യന്‍

ഡി.എം.കെ യുടെ 'കലൈഞ്ജര്‍ ടീവി'ക്ക് ഉദയസൂര്യന്‍ ലോഗോ - വാര്‍ത്തസൂര്യന്‍ ഉദിച്ചതായാലും ഉച്ചിയിലായാലും കരിങ്കണ്ണടയില്‍ എല്ലാം ഒരു പോലെ!

Sunday, May 20, 2007

പാര്‍ട്ടിയുടെ സ്വത്ത്

മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പാര്‍ട്ടിയുടെ സ്വത്ത്:പിണറായി വിജയന്‍(ദീപിക-20/05/2007)അപ്പോള്‍ ഇനി പാര്‍ട്ടിയില്‍ സ്വത്ത് തര്‍ക്കവും ഉണ്ടാവുമോ?

Wednesday, May 16, 2007

അതിരുണ്ടേ...

മൂന്നാര്‍:ദൌത്യസംഘം അതിരുവിടുന്നു-സി.പി.ഐ.(മാധ്യമം-16/05/2007)

അവസാനം കൈയ്യേറ്റ ഭൂമിക്ക് അതിരുണ്ടെന്നെങ്കിലും സമ്മതിച്ചല്ലോ.അതു മതി.

Tuesday, May 15, 2007

കരിമീന്‍ മുന്നു നേരം!

ആശുപത്രി ഫ്രീസറില്‍ കരിമീന്‍ കണ്ടെത്തി; ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍(ദീപിക-15/05/2007)


കരിമീന്‍ 1-1-1


മഴ 24ന് തന്നെ

മഴ 24ന് തുടങ്ങുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.(യാഹൂ-14/05/2007)കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞതായതുകൊണ്ട് ധൈര്യമായി വിശ്വസിക്കാം!

Friday, March 09, 2007

ബജറ്റ്: റെക്കോഡ് വളര്‍ച്ച

കമ്മിയില്‍ റെക്കോഡ് വര്‍ധന; സാമ്പത്തിക വളര്‍ച്ച എട്ട് ശതമാനം (മാതൃഭൂമി-09/03/07)


കമ്മിയില്‍ റെക്കോഡ് വളര്‍ച്ച നേടി!

Thursday, February 22, 2007

ആദ്യത്തെ പ്രശ്നം

എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നു ( വാര്‍ത്ത )

ചോദ്യം 1. ചോരുംപടി ചോര്‍ത്തുക.

Tuesday, February 20, 2007

ഡ്രൈവര്‍മാര്‍ക്ക് സമ്മാനം

ഡീസല്‍ ലാഭിക്കുന്ന കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ക്ക് സമ്മാനം (മാതൃഭൂമി - 20/02/07)


നന്നായി! വണ്ടി നിര്‍ത്തി ആളെക്കയറ്റുന്നവര്‍ക്കല്ലല്ലൊ.

മാധ്യമ ഉണ്ടകള്‍ (syndicated)

പിണറായിയുടെ ബാഗില്‍ നിന്നും വെടിയുണ്ടകള്‍ കണ്ടത്തി. (വാര്‍ത്ത)


ശ്ശെടാ.. മാധ്യമസിന്‍ഡിക്കേറ്റുകള്‍ ഉതിര്‍ത്ത വെടിയുണ്ടകള്‍ പോലും സൂക്ഷിക്കാന്‍ മേലെന്നോ?

Tuesday, February 13, 2007

ഒന്നാമന്‍

പിണറായിതന്നെ ഒന്നാമന്‍-മന്ത്രി സുധാകരന്‍ (മാതൃഭൂമി-13/02/2007)

ഭാഷണത്തില്‍ ഒന്നാമനാരെന്ന് തര്‍ക്കമില്ലതന്നെ