Tuesday, July 29, 2008

ഇനി മൃഗമാവട്ടെ

വിശ്വാസവോട്ട്‌ നേടിയതിന്‌ മൃഗബലി:വാര്‍ത്ത ( ദാറ്റ്സ് മലയാളം-29/07/08 )

അത്ഭുതം വേണ്ട; സഭയെ പണ്ടേ ജനാധിപത്യത്തിന്റെ ബലിക്കളമാക്കിയതല്ലേ
.

Saturday, April 26, 2008

അഗ്രഷന്റെ ഫലം

ഹര്‍ഭജന്‍ തല്ലി; ശ്രീശാന്ത്‌ പൊട്ടിക്കരഞ്ഞു (മാതൃഭൂമി-26/04/08)

ഇതാണു് പൂച്ചയുടെ അഗ്രഷനും സിംഹത്തിന്റെ അഗ്രഷനും തമ്മിലുള്ള വ്യത്യാസം!

Friday, April 25, 2008

കേരളത്തിന്റെ 'അരി'

പവാറിന്റെ നിലപാടില്‍ സര്‍വത്ര രോഷം (മംഗളം-25/04/08)

പവാര്‍ കേരളത്തിന്റെയാകെ 'അരി'യായി!
അതുകൊണ്ടു് എല്ലാരും 'തിന്നാന്‍' വരും!

Wednesday, April 23, 2008

മുതുകാടും മതികേടും

ലാല്‍ മാജിക് വിവാദം കൊഴുക്കുന്നു (ദാറ്റ്സ് മലയാളം - 23/04/08)

ഇനിയിപ്പൊ വിവാദത്തില്‍ നിന്നും എസ്കേപ്പ് ചെയ്യാനുള്ള മാജിക്‍ ഉണ്ടോ മുതുകാടേ?

Saturday, April 05, 2008

'മൂന്നാന്‍' മാത്രം ?

സി.പി.എമ്മില്‍ ഒന്നാമനോ രണ്ടാമനോ ഇല്ല: കോടിയേരി (മാധ്യമം-05/04/2008)

എല്ലാവരും 'മൂന്നാന്‍'മാര്‍ ആണെന്നാണോ ഉദ്ദേശിച്ചതു് ?!

Friday, March 28, 2008

നാവേറു്

യോഗയും ഫലിച്ചില്ല: ശ്രീക്കു കലി തന്നെ (മംഗളം-28/03//2008)

രണ്ടും എപ്പോഴും അങ്ങനത്തന്നെ; നായുടെ വാലും ശ്രീയുടെ നാവും

Sunday, March 23, 2008

വിളഞ്ഞ വിത്തുകള്‍

കിളിര്‍ത്ത നെല്ലും സംഭരിക്കും: വി.എസ്‌.(മംഗളം-23/03/2008)

വിളഞ്ഞ വിത്തു് എന്തായാലും വേണ്ട;ആവശ്യത്തിനുണ്ടു്!

Sunday, March 16, 2008

'സ്റ്റൈലന്‍' ആണു്

പിണറായി സ്റ്റാലിനെന്ന് ഹസന്‍ (വെബ്‌ദുനിയ-16/03/2008)

സ്റ്റാലിനാണോ എന്നു് അറിയില്ല.
എന്തായാലും ഏതൊരു ബൂര്‍ഷ്വാപാര്‍ട്ടി നേതാവിനെപ്പോലെയും 'സ്റ്റൈലന്‍' ആയിട്ടുണ്ടു്; വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും

Wednesday, March 12, 2008

അതുകൊണ്ടു് രക്ഷപ്പെട്ടു

കോണ്‍ഗ്രസില്‍ ജനാധിപത്യമില്ല: രാഹുല്‍ (വെബ്‌ദുനിയ-12/03/2008)

അതുകൊണ്ടു് മക്കളും കൊച്ചുമക്കളും ഇങ്ങനെ കഷ്ടിച്ചു കഴിഞ്ഞുപോകുന്നു

Tuesday, March 11, 2008

ഇന്‍ഡ്യന്‍ ഹോക്കി ഊന്നുവടിയില്‍

എണ്‍പതു വര്‍ഷത്തിനുശേഷം ഇന്ത്യന്‍ ടീമില്ലാതെ ഒളിമ്പിക് ഹോക്കി (മാതൃഭൂമി-11/03/2008)

ഹോക്കിസ്റ്റിക്ക് ഇനി തലതിരിച്ചു് ഉപയോഗിക്കാം !

Thursday, March 06, 2008

നില'പാടു' തന്നെ

ആണവകരാര്‍: ഇടത് നിലപാട് ഉടന്‍ (യാഹൂ-/06/03/2008)

ആവണക്കെണ്ണ കഴിച്ചപോലുള്ളതാകുമോ അതും ?!

Wednesday, March 05, 2008

സിന്‍ഡിക്കേറ്റിനെ നേരിടാന്‍

സാഹിത്യത്തിലും കമ്യൂണിസ്റ്റ്‌ വിരുദ്ധ സിന്‍ഡിക്കേറ്റുണ്ടെന്ന്‌ പിണറായി (ദാറ്റ്സ് മലയാളം -05/03/2008)

സാരമില്ല സഖാവേ. പകരം പിണ്ടിക്കേറ്റ് , ജനപ്രിയമാധ്യമമായ സിനിമയില്‍ ചുവടുറപ്പിച്ചിട്ടുണ്ടല്ലോ.

Thursday, February 28, 2008

സ്വാഗതം!

അഴിമതി: തായ്‌ലന്‍ഡ്‌ മുന്‍ പ്രധാനമന്ത്രി കസ്‌റ്റഡിയില്‍ (മംഗളം-28/01/2008)

ഇവിടേയ്ക്കു പോരൂ. ഇതാണു് അഴിമതിക്കാരുടെ 'തായ്'ലാന്‍ഡ്!

Thursday, February 21, 2008

നാലുകെട്ടും നാലുവോട്ടും

സാഹിത്യ അക്കാഡമി: എം‌ടിക്ക് പരാജയം (യാഹൂ-21/02/08)

നാലുകെട്ടു് വേറെ, നാലുവോട്ടു് വേറെ

Tuesday, January 29, 2008

ഗോപിയായി!

ഭരത് ഗോപി നിര്യാതനായി (മാതൃഭൂമി-29/10/08)

മലയാള സിനിമയുടെ കാര്യം ഗോപി! (വാദ്യവിസ്മയം കലാമണ്ഡലം കൃഷ്ണന്‍കുട്ടിപ്പൊതുവാളിന്റെ *വാക്കുകളോടു് കടപ്പാടു്)


*മഹാനായ കഥകളി നടന്‍ കലാമണ്ഡലം കൃഷ്ണന്‍നായര്‍ വിടവാങ്ങിയപ്പോള്‍ കൃഷ്ണന്‍കുട്ടിപ്പൊതുവാളിന്റെ പ്രതികരണം ഇതായിരുന്നു:'പച്ച ഗോപിയായി'.പച്ചവേഷത്തിനു് ഇനി ആരുണ്ടു് എന്ന ആശങ്കയും അതിനു് '(കലാമണ്ഡലം) ഗോപിയുണ്ടു്' എന്ന മറുപടിയും ചേര്‍ത്തു് ശ്ലേഷത്തില്‍ അവതരിപ്പിക്കുകയായിരുന്നു ആ മഹാപ്രതിഭ.

Tuesday, January 22, 2008

പനി മാറാനുള്ളതു്

ബംഗാളില്‍ വീണ്ടും പക്ഷിപ്പനി കണ്ടെത്തി (മാധ്യമം-22/01/08)

സാരമില്ല.സോഷ്യലിസം പൂര്‍ണ്ണമായി വിട്ടുമാറുന്നതിനുള്ള പനിയായിരിക്കും!

Thursday, January 17, 2008

ഇടപാടുകാര്‍ ബുദ്ധിമുട്ടരുതു്

ബാങ്ക് ജീവനക്കാര്‍ മൂന്നു ദിവസം പണിമുടക്കും (കേരളകൌമുദി-17/01/08)

'ഇടപാടുകാരുടെ ബുദ്ധിമുട്ടു് ഒഴിവാക്കാന്‍ ഈ ദിവസങ്ങളില്‍ നവതലമുറ ബാങ്കുകള്‍ കൂടുതല്‍ സേവനങ്ങള്‍ നല്‍കുന്നതാണു്.'

Tuesday, January 15, 2008

'ദ്ദെവിട്യാ?

കാലം മാറിയത് മനസ്സിലാക്കണം : വെളിയം ഭാര്‍ഗവന്‍ (our-kerala 15/01/08)

'ഇതേതാ സ്ഥലം?നേരം വെളിച്ചായ്യ്യോ ആവോ. അല്ലെനീപ്പൊ കണ്ണുകാണാണ്ടായതാണോ?'

ഫലം പുറത്തുവന്നുതുടങ്ങി

കാക്കനാടനും ഗോവിന്ദപിള്ളയ്ക്കും വിശിഷ്‌ടാംഗത്വം (യാഹൂ-/15/01/08)

നാലുകെട്ടാഘോഷങ്ങളുടെ ഫലം പുറത്തുവന്നുതുടങ്ങിയെന്നു തോന്നുന്നു.

Monday, January 14, 2008

രത്നഖനനം തുടരുന്നു

ഭാരതരത്നം ലേലം വിളി (സുധീര്‍നാഥിന്റെ കാര്‍ട്ടൂണ്‍-13/01/08)

ഒരു ഇടവേളയ്ക്കുശേഷം ഇന്‍ഡ്യയില്‍ വന്‍തോതില്‍ രത്നശേഖരം കണ്ടെത്തിയിരിക്കുന്നു.

Friday, January 11, 2008

റോഡെവിടെ?

ടാറ്റയുടെ സ്വപ്നം കാറായി മാറി; വില ഒരു ലക്ഷം (മാതൃഭൂമി-11/01/08)

കേരളത്തിലേയ്ക്ക് വരുമ്പോള്‍ ആക്സസറിയായി ഓടിക്കാന്‍ റോഡും കൂടി കിട്ടിയാല്‍ നന്നായിരുന്നു!

Sunday, January 06, 2008

മുതലാളിത്തം നല്ല രസഗുള

വ്യവസായം വരാന്‍ മുതലാളിത്തം വേണം-ബസു (മാതൃഭൂമി-06/01/08)

അതേ സഖാവേ, പാര്‍ട്ടി പിടിക്കാനും ഭരണം സ്ഥിരമാക്കാനും മാത്രമേ സോഷ്യലിസം കൊള്ളൂ.അതു കഴിഞ്ഞു് സുഖിക്കാന്‍ മുതലാളിത്തം തന്നെ നല്ലതു്.

Friday, January 04, 2008

മന്ത്രി സാമ്പത്തികവിദഗ്ദ്ധനായതുകൊണ്ട് രക്ഷപ്പെട്ടു

ഭൂട്ടാന്‍ ഡാറ്റ, സിക്കിം സൂപ്പര്‍ മോഡല്‍ പേപ്പര്‍ ലോട്ടറികളിറക്കാന്‍ സംസ്ഥാന ലോട്ടറിയുടെ പുറപ്പാട് (മംഗളം-01/01/08)

കണ്ടില്ലേ സാമ്പത്തികവിദഗ്ദ്ധനായ മന്ത്രിയുടെ ബുദ്ധി! ഇങ്ങനെയാണു് നമ്മുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നത്. (ഹ ആ വാറ്റ് ലോട്ടറി എന്നാ വിജയമായിരുന്നന്നേ...)

Thursday, January 03, 2008

'പാര'ഫാമിലിയ

അച്ഛന്‍ പാരവയ്ക്കുമെന്ന് കരുതിയില്ല: മുരളീധരന്‍ (മംഗളം-03/01/08)

അച്ഛന്‍ വമ്പന്‍ പാര
മകന്‍ അത്ര പോരാ
കുടുംബത്തില്‍ ഇന്നു പോരാ
കാണുന്നവര്‍ക്കിതു ബോറാ

Wednesday, January 02, 2008

'വെള്ള'ക്കേരളം

കേരളം പത്ത് ദിനം കുടിച്ചത് 165 കോടിയുടെ മദ്യം (മാധ്യമം-02/01/08)

പി.രാമന്‍ ഒരിക്കല്‍ വെള്ളത്തില്‍നിന്നു് പൊക്കിയെടുത്തതല്ലേ കേരളം.അതുകൊണ്ടാണീ 'ഹൈഡ്രഫീലിയ'

Tuesday, January 01, 2008

കരു ഇഫക്ട് - 2008

സോണിയ ഗാന്ധി ആസ്പത്രിയില്‍: വാര്‍ത്ത (യാഹൂ-01/01/2008)

ലീഡര്‍ കരു തിരിച്ചെത്തി പിറ്റെദിവസം മുതല്‍ ഫലം കണ്ടുതുടങ്ങി!